മാണിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മന്ത്രി കെ.എം മാണിക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. രണ്ട് സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയെന്ന പരാതിയും അന്വേഷിക്കണം. ശ്രീധരീയം, തോംസൺ എന്നീ ഗ്രൂപ്പുകൾക്ക് മുൻകൂർ ഇളവ് നൽകിയെന്ന് ആരോപിച്ച് അഭിഭാഷകനായ നോബിൾ മാത്യു സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
 


കൊച്ചി: 
മന്ത്രി കെ.എം മാണിക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. രണ്ട് സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയെന്ന പരാതിയും അന്വേഷിക്കണം. ശ്രീധരീയം, തോംസൺ എന്നീ ഗ്രൂപ്പുകൾക്ക് മുൻകൂർ ഇളവ് നൽകിയെന്ന് ആരോപിച്ച് അഭിഭാഷകനായ നോബിൾ മാത്യു സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ കോട്ടയം വിജിലൻസ് കോടതി നോബിൾ മാത്യുവിന്റെ ഹർജി തള്ളിയിരുന്നു. വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേസ് തള്ളിയ വിജിലൻസ് കോടതി നടപടിയും ഹൈക്കോടതി റദ്ദാക്കി.