മഴക്കെടുതി രൂക്ഷം; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

കാലവര്ഷക്കെടുതി രൂക്ഷമായതിനാല് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂര്, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് 16, 17 തിയതികളില് അവധിയായിരിക്കും. പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്.
 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായതിനാല്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16, 17 തിയതികളില്‍ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കണ്ണൂര്‍, കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ പരീക്ഷാത്തിയതികള്‍ പിന്നീട് അറിയിക്കും. എംജി സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നടത്താനിരുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്.