കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കാളക്ടര് നാളെ (19.08.2019 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു
Aug 18, 2019, 18:01 IST
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കാളക്ടര് നാളെ (19.08.2019 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലുമാണ് അവധി. താലൂക്കിലെ അംഗനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അംഗനവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.