ഇടുക്കിയില്‍ നാലാമത്തെ ഷട്ടര്‍ തുറന്നു

ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. ഒന്നാമത്തെ ഷട്ടറാണ് ഇപ്പോള് തുറന്നിരിക്കുന്നത്. ഇന്നലെ ഒരു ഷട്ടറും ഇന്ന് രാവിലെ രണ്ട് ഷട്ടറുകളും തുറന്നിരുന്നു. സെക്കന്ഡില് 2,13,000 ലിറ്റര് വെള്ളമാണ് ഇപ്പോള് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകള് ഒരു മീറ്റര് ഉയര്ത്തിവെച്ചിരിക്കുകയാണ്. 12 മണിക്ക് പുറത്തു വന്ന വിവരങ്ങള് അനുസരിച്ച് 2401.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
 

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. ഒന്നാമത്തെ ഷട്ടറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇന്നലെ ഒരു ഷട്ടറും ഇന്ന് രാവിലെ രണ്ട് ഷട്ടറുകളും തുറന്നിരുന്നു. ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തിവെച്ചിരിക്കുകയാണ്. 12 മണിക്ക് പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് 2401.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 700 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

കൂടുതല്‍ ജലം പുറത്തു വിടാന്‍ തുടങ്ങിയതോടെ ചെറുതോണിപ്പുഴയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ചെറുതോണി അണക്കെട്ടിനു തൊട്ടു താഴെയുള്ള ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുഴയ്ക്കരികിലേക്ക് ജനങ്ങള്‍ പ്രവേശിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പാലത്തിന് തൊട്ടു താഴെയായാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.