തന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് വലിച്ചിഴച്ചത് നിർഭാഗ്യകരമാണെന്ന് ജോസ് കെ.മാണി

കെ.എം മാണിക്ക് പകരം തന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് വലിച്ചിഴച്ചത് നിർഭാഗ്യകരമാണെന്നും ജോസ് കെ.മാണി എം.പി. താൻ എം.പിയായി തന്നെ തുടരുമെന്നും മാണി രാജിവയ്ക്കുമെന്ന തരത്തിൽ ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
കോട്ടയം:

മാണിയുടെ രാജിയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ലെന്നും മാണിക്കെതിരായ ആരോപണങ്ങൾ വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴ കേസിൽ മാണി രാജിവച്ചാൽ പകരം ജോസ് കെ.മാണിയെ മന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന് ചീഫ് വിപ്പ് പി.സി ജോർജ്ജ് നേരത്തെ പറഞ്ഞിരുന്നു.