വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ്; കനകദുര്‍ഗ്ഗ സഖി വണ്‍ സ്‌റ്റോപ്പ് സെന്ററില്‍

ശബരിമലയില് പ്രവേശിച്ച കനകദുര്ഗ്ഗയെ വീട്ടില് കയറ്റില്ലെന്ന് ഭര്ത്താവ്. ഇതേത്തുടര്ന്ന് മെഡിക്കല് കോളേജ് ആശുപത്രിയില് നിന്ന് തിരികെയെത്തിയ ഇവരെ പോലീസ് സഖി വണ്സ്റ്റോപ്പ് സെന്ററില് പ്രവേശിപ്പിച്ചു. ഭര്തൃമാതാവിന്റെ മര്ദ്ദനമേറ്റതിനെത്തുടര്ന്നാണ് ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഭര്തൃ മാതാവായ സുമതി പട്ടികയുപയോഗിച്ച് തലക്കടിച്ചു എന്നാണ് കനകദുര്ഗ പരാതിപ്പെട്ടത്.
 

മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ച കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ്. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയ ഇവരെ പോലീസ് സഖി വണ്‍സ്‌റ്റോപ്പ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍തൃ മാതാവായ സുമതി പട്ടികയുപയോഗിച്ച് തലക്കടിച്ചു എന്നാണ് കനകദുര്‍ഗ പരാതിപ്പെട്ടത്.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി നിലപാടെടുത്തു. ഇയാളുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും വീട്ടില്‍ കയറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ സ്ത്രീകള്‍ക്ക് നിയമസഹായവും താല്‍ക്കാലിക അഭയവും നല്‍കുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്ക് രാത്രി 10.30ഓടെ മാറ്റുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 ദിവസത്തെ ചികിത്സക്കു ശേഷം വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കനകദുര്‍ഗ്ഗയെ വീട്ടിലെത്തിച്ചത്. ഇവരെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും നേരത്തേ പറഞ്ഞിരുന്നു. കനകദുര്‍ഗ്ഗ ശബരിമലയില്‍ കയറിയതിന് തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ ക്ഷമ പറയുകയും ചെയ്തിരുന്നു.