സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം
മലപ്പുറം: സ്ത്രീകള്‍ സമരരംഗത്ത് ഇറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ രാജ്യത്താകമാനം മുസ്ലീം സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം ദൃശ്യമാകുമ്പോഴാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
ഏഷ്യാനെറ്റ് ന്യൂസിനോടാണ് കാന്തപുരത്തിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും കാന്തപുരം പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് എന്ന സിറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണ്ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പലതും കൊണ്ടുവരും. അതില്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.