കൂടത്തായി കൊലകള്‍ അന്വേഷിക്കുന്ന വ്യാജ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോസ്ഥര് ചമഞ്ഞ് ചിലര് തെറ്റിദ്ധാരണ പരത്താനും ജനങ്ങളില് നിന്ന് വിവരശേഖരണം നടത്താനും ശ്രമിക്കുന്നതായി റിപ്പോര്ട്ട്. കോഴിക്കോട് റൂറല് എസ്.പിയുടെ ഓഫീസ് പുറത്തിറക്കിയ വാര്ത്താ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാര്ക്കെതിരെ കര്ശനമായ നിയമനടപടികള് സ്വീകരിക്കുമെന്ന് കുറിപ്പില് വ്യക്തമാക്കുന്നു. കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില് സമഗ്രമായ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന വിധത്തില് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ചിലര് കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്വ്യൂ ചെയ്യുന്നതായും ചോദ്യം
 

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോസ്ഥര്‍ ചമഞ്ഞ് ചിലര്‍ തെറ്റിദ്ധാരണ പരത്താനും ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് റൂറല്‍ എസ്.പിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന വിധത്തില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായും പരാതി പല സ്ഥലങ്ങളില്‍ നിന്നും പോലീസിന് ലഭിച്ചു വരുന്നുണ്ട്. ഇത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാലും നിയമവിരുദ്ധമായതിനാലും ഇത്തരം പ്രവൃത്തിയില്‍ നിന്ന് പിന്മാറണമെന്നം അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി സൈമണ്‍ പറഞ്ഞു.