ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ്; കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

കെഎസ്ആര്ടിസി ജീവനക്കാര് നടത്തിയ മിന്നല് പണിമുടക്ക് പിന്വലിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്ച്ചയില് ഉറപ്പുകള് ലഭിച്ചതോടെയാണ് ജീവനക്കാര് സമരം പിന്വലിച്ചത്. റിസര്വേഷന് കൗണ്ടറുകള് കുടുംബശ്രീയെ ഏല്പ്പിക്കാനുള്ള തീരുമാനം പിന്വലിക്കുമെന്ന് മന്ത്രി ഉറപ്പു നല്കിയെന്നാണ് വിവരം.
 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുകള്‍ ലഭിച്ചതോടെയാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നാണ് വിവരം.

തിരുവനന്തപുരത്താണ് ആദ്യം സമരം ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളെ കൗണ്ടറില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഉപരോധ സമരമാണ് തുടങ്ങിയത്. ജീവനക്കാരെ അറസ്റ്റ് ചെയ്തു മാറ്റാന്‍ പോലീസ് എത്തിയതോടെ നേരിയ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിക്കുകയും മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു.

ഇന്ന് മുതലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള കൗണ്ടറുകളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. രാവിലെ തന്നെ എല്ലാ പ്രധാന ഡിപ്പോകളിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഉപരോധം നടത്താന്‍ സംഘടനകള്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.