സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പോലീസ്; മല കയറാതെ ലിബി മടങ്ങുന്നു

ശബരിമലയിലേക്കുള്ള യാത്രാ മധ്യേ പത്തനംതിട്ടയില് പ്രതിഷേധക്കാര് തടഞ്ഞ ചേര്ത്തല സ്വദേശിനി ലിബി മടങ്ങുന്നു. സുരക്ഷ നല്കാന് കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ശബരിമലയില് പ്രവേശിക്കാനാകാതെ മടങ്ങുന്നതെന്ന് ലിബി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. സന്നിധാനത്ത് സുരക്ഷയൊരുക്കാനുള്ള സംവിധാനമില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നതെന്നും തനിക്ക് വീട്ടിലേക്ക് പോകാന് പോലും സുരക്ഷയൊരുക്കാന് സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതായും ലിബി പറഞ്ഞു.
 

പത്തനംതിട്ട: ശബരിമലയിലേക്കുള്ള യാത്രാ മധ്യേ പത്തനംതിട്ടയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ ചേര്‍ത്തല സ്വദേശിനി ലിബി മടങ്ങുന്നു. സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ശബരിമലയില്‍ പ്രവേശിക്കാനാകാതെ മടങ്ങുന്നതെന്ന് ലിബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്നിധാനത്ത് സുരക്ഷയൊരുക്കാനുള്ള സംവിധാനമില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നതെന്നും തനിക്ക് വീട്ടിലേക്ക് പോകാന്‍ പോലും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതായും ലിബി പറഞ്ഞു.

തന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുമെന്നാണ് അറിയുന്നതെന്നും തനിക്ക് വീട്ടിലേക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ലിബി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ പരാതി നല്‍കുമെന്നും ലിബി വ്യക്തമാക്കി.

ശബരിമലയിലേക്ക് പോകാന്‍ രാവിലെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ ലിബിയെ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം തടഞ്ഞതും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പിന്നീട് പോലീസ് ഇടപെട്ടാണ് ലിബിയെ മാറ്റിയത്.