കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് അവസാനിച്ചു; വയനാട്ടില്‍ സിദ്ധിഖും വടകരയില്‍ മുരളീധരനും മത്സരിക്കും

നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെ ചൊല്ലി കോണ്ഗ്രസില് ഉടലെടുത്ത പ്രശ്നങ്ങള് അവസാനിക്കുന്നു. തര്ക്കം നിലനില്ക്കുന്ന നാല് സീറ്റുകളിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥികളുടെ പട്ടിക ഹൈക്കമാന്ഡിന് കൈമാറി. വടകര- കെ മുരളീധരന്, വയനാട് - ടി സിദ്ദിഖ്, ആലപ്പുഴ -ഷാനിമോള് ഉസ്മാന്, ആറ്റിങ്ങല് അടൂര്പ്രകാശ് എന്നിവരായിരിക്കും തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങുക. ഹൈക്കമാന്ഡ് ഇടപെട്ടാണ് സീറ്റ് തര്ക്കം ഒതുക്കി തീര്ത്തത്.
 

ന്യൂഡല്‍ഹി: നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. തര്‍ക്കം നിലനില്‍ക്കുന്ന നാല് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. വടകര- കെ മുരളീധരന്‍, വയനാട് – ടി സിദ്ദിഖ്, ആലപ്പുഴ -ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍ അടൂര്‍പ്രകാശ് എന്നിവരായിരിക്കും തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങുക. ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സീറ്റ് തര്‍ക്കം ഒതുക്കി തീര്‍ത്തത്.

രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് മുരളീധരനെ വടകരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ മൂന്നാം തവണ വടകരയില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചില്ലെങ്കിലും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന് സംസ്ഥാന തലത്തില്‍ ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് മുരളീധരന് നറുക്ക് വീണത്. നിലവില്‍ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണ്.

ഷാനിമോള്‍ ഉസ്മാനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വയനാട്ടില്‍ ടി സിദ്ധിഖ് മത്സരിച്ചാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. ഇതോടെ ഷാനി മോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കാര്യത്തിലും ധാരണയായി. ആറ്റിങ്ങലില്‍ അടുര്‍ പ്രകാശ് തന്നെയാകും മത്സരിക്കുകയെന്ന് നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു. വടകര മണ്ഡലത്തില്‍ ആര്‍.എം.പി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.എം.പിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.