പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൗരത്വ ഭേദഗതി ബില് പാസയതില് പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജി നല്കി.
 

മുംബൈ: പൗരത്വ ഭേദഗതി ബില്‍ പാസയതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജി നല്‍കി. മഹാരാഷ്ട്രയിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുറഹ്മാന്‍ ആണ് രാജിവെച്ചത്. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അബ്ദുറഹ്മാന്‍. ബില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

ബില്ലില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ താന്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി അബ്ദുറഹ്മാന്‍ ട്വീറ്റ് ചെയ്തു. രാജ്യസഭയിലും പൗരത്വ നിയമ ഭേദഗതി ബില്‍ പാസായതിന് പിന്നാലെയാണ് അബ്ദുറഹ്മാന്‍ രാജി പ്രഖ്യാപിച്ചത്. മുംബൈയിലാണ് അബ്ദുറഹ്മാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷാ ചരിത്രം വളച്ചൊടിക്കുകയും സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെന്നും മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ അബ്ദുറഹ്മാന്‍ പറയുന്നു.