കിണറ്റില്‍ വീണ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ഫോറസ്റ്റ് വാച്ചര്‍; വിമര്‍ശിച്ച് വാവ സുരേഷ്; വീഡിയോ

കിണറ്റില് വീണ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ഫോറസ്റ്റ് വാച്ചര്.
 

കിണറ്റില്‍ വീണ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ഫോറസ്റ്റ് വാച്ചര്‍. തൃശ്ശൂര്‍ കൈപ്പറമ്പില്‍ വീട്ടുകിണറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് പട്ടിക്കാട് ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചര്‍ പേരാമംഗലം സ്വദേശി ശ്രീക്കുട്ടന്‍ പിടികൂടിയത്. കയറില്‍ തൂങ്ങിയിറങ്ങി ഒറ്റക്കയ്യില്‍ സാഹസികമായാണ് ശ്രീക്കുട്ടന്‍ പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ പിടിച്ചതോടെ കയറില്‍ പിടിച്ച് കയറാന്‍ ബുദ്ധിമുട്ടിയ ശ്രീക്കുട്ടനെ നാട്ടുകാര്‍ കയറില്‍ പിടിച്ച് വലിച്ച് പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇതോടെ കയറില്‍ നിന്ന് പിടിവിട്ട ശ്രീക്കുട്ടന്‍ പാമ്പുമായി കിണറ്റിലേക് വീഴുകയും ചെയ്തു.

എന്നാല്‍ പാമ്പിന് മേലുള്ള പിടിവിടാതിരുന്ന ശ്രീക്കുട്ടന്‍ രണ്ടാമത്തെ ശ്രമത്തില്‍ പാമ്പിനെ കരയിലെത്തിച്ചു. 40 അടിയിലേറെ താഴ്ചയുള്ള കിണറിലാണ് ശ്രീക്കുട്ടന്‍ ഇറങ്ങിയത്. പിടിക്കാനുള്ള ശ്രമത്തിനിടെ പാമ്പ് ശ്രീക്കുട്ടനെ വരിഞ്ഞ് മുറുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പാമ്പുപിടിത്തക്കാരനായ വാവ സുരേഷ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ന്യൂസ് 18 കേരളത്തിന്റെ ചര്‍ച്ചക്കിടെയാണ് ശ്രീക്കുട്ടന്റെ സാഹസത്തെ വാവ സുരേഷ് വിമര്‍ശിച്ചത്.

ഇത്രയും ആഴമുള്ള കിണറില്‍ ഒരു ഏണി പോലും ഉപയോഗിക്കാതെ ഇറങ്ങിയതിനെയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതിനെയുമാണ് വാവ സുരേഷ് വിമര്‍ശിച്ചത്. വനംവകുപ്പിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ പോലും ഉപയോഗിച്ചില്ല. സംഭവത്തില്‍ ശ്രീക്കുട്ടനെതിരെ നടപടിയെടുക്കണമെന്നും വനംവകുപ്പിന് പരാതി നല്‍കുമെന്നും വാവ സുരേഷ് പറഞ്ഞു.

വീഡിയോ കാണാം

Python Captured from Well

തൃശൂര്‍ കൈപ്പറമ്പില്‍ കിണറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചര്‍ ശ്രീക്കുട്ടന്‍. പാമ്പിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തില്‍ ഒരു തവണ ശ്രീക്കുട്ടന്‍ കിണറ്റിലേക്ക് വീണെങ്കിലും പാമ്പിന് മേലുള്ള പിടിത്തം വിട്ടില്ല. രണ്ടാമത്തെ ശ്രമത്തില്‍ പാമ്പിനെ കിണറിന് പുറത്തെത്തിച്ചു.

Posted by News moments on Wednesday, December 11, 2019