കാലവർഷം ജൂൺ ഒന്നിനെത്തും

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവിൽ നിന്ന് വിപരീതമായി ശരാശരിയിലും താഴെ ആയിരിക്കും മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു.
 

 

 

 

ന്യൂഡൽഹി: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവിൽ നിന്ന് വിപരീതമായി ശരാശരിയിലും താഴെ ആയിരിക്കും മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ ഇടയാക്കുന്നത്. മഴ കുറയുന്നത് കാർഷിക വിളയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മൺസൂൺ എത്തിച്ചേരുന്നത് രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ മാറാൻ സാധ്യതയുണ്ട്.

ലഭിക്കേണ്ടതിലും 12 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ വർഷം കിട്ടിയത്. ഇത് പല വിളകളുടേയും കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ വർഷം മാർച്ച്, ഏപ്രിൽ മാസത്തിൽ ഉണ്ടായ അപ്രതീക്ഷിത മഴ കൃഷി വിളകൾക്ക് കനത്ത നാശം വിതയ്ക്കുകയും കർഷക ആത്മഹത്യകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.