മൂന്നാറില്‍ ജീപ്പില്‍ നിന്ന് കുഞ്ഞ് വീണത് വന്യജീവികള്‍ ഉള്ള പ്രദേശത്ത്; ഞെട്ടിക്കുന്ന വീഡിയോ

ഓടിക്കൊണ്ടിരുന്ന ജീപ്പില് നിന്ന് ഒന്നര വയസുള്ള കുഞ്ഞ് റോഡില് വീണത് അറിയാതെ രക്ഷിതാക്കള്.
 

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് റോഡില്‍ വീണത് അറിയാതെ രക്ഷിതാക്കള്‍. ഞായറാഴ്ച രാത്രി ഇടുക്കി രാജമല ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു സംഭവം. 50 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. വന്യജീവികള്‍ ഏറെയുള്ള പ്രദേശത്താണ് കുട്ടി വീണത്. പിന്നീട് മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.

കമ്പിളികണ്ടം സ്വദേശികളായ മാതാപിതാക്കള്‍ പഴനി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കുഞ്ഞ് വീണത് ഉറക്കത്തില്‍ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയ കുഞ്ഞിനെ പിന്നീട് മാതാപിതാക്കളെ ഏല്‍പ്പിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് കുട്ടി റോഡില്‍ വീഴുന്നതും ഇഴഞ്ഞ് നടക്കുന്നതും ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമററയില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് റോഡില്‍ വീണത് അറിയാതെ രക്ഷിതാക്കള്‍.

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് റോഡില്‍ വീണത് അറിയാതെ രക്ഷിതാക്കള്‍.

Posted by News moments on Monday, September 9, 2019