സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; നാഗ്പൂരില്‍ 19കാരി ഇരയായത് അതിക്രൂര ബലാല്‍സംഗത്തിന്
നാഗ്പൂര്‍: നാഗ്പൂരില്‍ 19 കാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു. യോഗിലാല്‍ എന്ന 52 കാരനാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. തുണിമില്ലിലെ സൂപ്പര്‍വൈസറാണ് ഇയാള്‍. ജനുവരി 21നാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇയാള്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. ഇരയായ പെണ്‍കുട്ടിയും സഹോദരനും മറ്റൊരു യുവതിയും പ്രതിയായ യോഗിലാലും ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വീട്ടില്‍ പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്യുകയും പിന്നീട് സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷം പെണ്‍കുട്ടി സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസില്‍ ഇവര്‍ പരാതി നല്കി. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.