പി.സി സനൽകുമാർ ഐ.എ.എസ് അന്തരിച്ചു

മുൻ ജില്ലാ കലക്ടറും പ്രശസ്ത ആക്ഷേപ ഹാസ്യ രചയിതാവുമായ പി.സി സനൽകുമാർ(65) അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 


തിരുവനന്തപുരം:  മുൻ ജില്ലാ കലക്ടറും പ്രശസ്ത ആക്ഷേപ ഹാസ്യ രചയിതാവുമായ പി.സി സനൽകുമാർ(65) അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിൽ ജില്ലാ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 ൽ ‘കലക്ടർ കഥ എഴുതുകയാണ്’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ, ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ പാരഡീയം എന്നിവയാണ് സനൽകുമാറിന്റെ പ്രധാന പുസ്തകങ്ങൾ.