ബിജു രമേശ് ഉമ്മൻചാണ്ടിയുടെ അഞ്ചാം പത്തിയെന്ന് പി.സി ജോർജ്ജ്

കെ.എം മാണിക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ബിജു രമേശ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഞ്ചാം പത്തിയെന്ന് സംശയമുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോർജ്ജ്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു ആരോപിച്ചു. വിഷയം സംബന്ധിച്ച് ഉമ്മൻചാണ്ടി മറുപടി പറയണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടു.
 
തിരുവനന്തപുരം:

മാണി കൈക്കൂലി വാങ്ങുന്നയാളല്ലെന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ പറഞ്ഞു. അമ്പതുവർഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് അദ്ദേഹമെന്നും ഈ പ്രശ്‌നം യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കില്ലെന്നും തങ്കച്ചൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് ബാർ ഉടമകൾ തന്നെ പ്രതികരിക്കട്ടെയെന്നും അവർ പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണെന്നും എസ്എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.