അസമീസ് അറിയുന്നവര്‍ ജിഷ കേസ് അന്വേഷിക്കണമെന്ന് അമീറുള്‍; ഹര്‍ജി കോടതി തള്ളി

ജിഷ വധക്കേസ് അസമീസ് ഭാഷ അറിയുന്നവര് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള് ഇസ്ലാം നല്കിയ ഹര്ജി കോടതി തള്ളി. അമീറുളിന് അസമീസ് മാത്രമേ അറിയൂ എന്നും ആ ഭാഷ അറിയുന്നവര് കേസ് അന്വേഷിക്കണമെന്നും അഭിഭാഷകനായ ബി.എ.ആളൂര് ആവശ്യപ്പെട്ടു. എന്നാല് നിലവില് ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നതെന്ന് സൂചിപ്പിച്ച കോടതി ഈ ഹര്ജി തള്ളുകയായിരുന്നു.
 

കൊച്ചി; ജിഷ വധക്കേസ് അസമീസ് ഭാഷ അറിയുന്നവര്‍ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറുളിന് അസമീസ് മാത്രമേ അറിയൂ എന്നും ആ ഭാഷ അറിയുന്നവര്‍ കേസ് അന്വേഷിക്കണമെന്നും അഭിഭാഷകനായ ബി.എ.ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നതെന്ന് സൂചിപ്പിച്ച കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

ജിഷയെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് അമീറുള്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നാണ് ആളൂര്‍ കോടതിയില്‍ പറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് ശിക്ഷ സംബന്ധിച്ച വാദം നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം ശിക്ഷ വിധിക്കും.

ബലാല്‍സംഗം, കൊലപാതകം, അന്യായമായി തടഞ്ഞ് വെക്കല്‍, അതിക്രമിച്ച് കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. തെളിവു നശിപ്പിക്കല്‍ പട്ടികജാതി പീഡനം എന്നിവ നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.