അദീബിന്റെ നിയമനത്തില്‍ ജലീല്‍ നേരിട്ട് ഇടപെട്ടു! പുതിയ വെളിപ്പെടുത്തലുമായി പി.കെ.ഫിറോസ്

അദീബിന്റെ നിയമനത്തില് മന്ത്രി ജലീല് നേരിട്ട് ഇടപെട്ടുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. ബന്ധു നിയമന വിവാദത്തില് പുതിയ വെളിപ്പെടുത്തലുമായാണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. യോഗ്യതകള് പുനര്നിശ്ചയിക്കണമെന്ന് കാട്ടി മന്ത്രി ഉത്തരവിട്ടെന്നും ഈ ഇടപെടല് അദീബിന്റെ നിയമനത്തിനു വേണ്ടിയായിരുന്നെന്നും ഫിറോസ് ആരോപിച്ചു.
 

തിരുവനന്തപുരം: അദീബിന്റെ നിയമനത്തില്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായാണ് ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. യോഗ്യതകള്‍ പുനര്‍നിശ്ചയിക്കണമെന്ന് കാട്ടി മന്ത്രി ഉത്തരവിട്ടെന്നും ഈ ഇടപെടല്‍ അദീബിന്റെ നിയമനത്തിനു വേണ്ടിയായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ജലീല്‍ ഇളവുകള്‍ കൊണ്ടുവന്നത്. സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

ഉള്‍പ്പെടുത്തിയത് അധിക യോഗ്യതയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വകുപ്പിലേക്കായിരുന്നു അദീബിനെ നിയമിച്ചു. വിവാദത്തെത്തുടര്‍ന്ന് അദീബ് രാജിവെച്ചിരുന്നു.