പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

പള്ളികളിലെ കുമ്പസാരത്തിന് വിലക്കേര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്ജി.
 

ന്യൂഡല്‍ഹി: പള്ളികളിലെ കുമ്പസാരത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സുപ്രീം കോടതിയിലാണ് ഹര്‍ജി ലഭിച്ചിരിക്കുന്നത്. കുമ്പസാര രഹസ്യം പുരോഹിതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

പണം തട്ടാനും ചില പുരോഹിതര്‍ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. സ്വകാര്യതയെന്ന മൗലികാവകാശത്തെ ഹനിക്കുകയാണ് കുമ്പസാരമെന്നും അതിനാല്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. മലങ്കര സഭയ്ക്ക് കീഴിലെ പള്ളികളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രണ്ട് സഭാ വിശ്വാസികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.