മുക്കത്ത് വന്‍ സ്‌ഫോടകവസ്തു വേട്ട; പിടിച്ചെടുത്തത് ഒരു ടണ്‍ സ്‌ഫോടകവസ്തുക്കള്‍

മുക്കത്ത് ഒരു ടണ് സ്ഫോടകവസ്തുക്കള് പിടിച്ചെടുത്തു. ലോറിയില് അനധികൃതമായി കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള് ഓടത്തെരുവില് വെച്ചാണ് പിടിച്ചെടുത്തത്. മുക്കം പോലീസാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തെരച്ചില് നടത്തിയത്.
 

കോഴിക്കോട്: മുക്കത്ത് ഒരു ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഓടത്തെരുവില്‍ വെച്ചാണ് പിടിച്ചെടുത്തത്. മുക്കം പോലീസാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറി എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. ലോറി ഡ്രൈവര്‍ തമിഴ്നാട് സേലം സ്വദേശി മാതേശുവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടക വസ്തുക്കള്‍ വിവിധ ഭാഗങ്ങളാക്കി പെട്ടികളില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ലോറി മുക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.