ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടപ്രാര്‍ത്ഥന നടത്തി; വയനാട്ടില്‍ വൈദികരും കന്യാസ്ത്രീകളും അറസ്റ്റില്‍
മാനന്തവാടി: ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയ വൈദികരും കന്യാസ്ത്രീകളും അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മിഷണറീസ് ഓഫ് മൈനര്‍ സെമിനാരിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ 10 പേരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഫാദര്‍ ടോം ജോസഫ്, ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യമേരി ജോണ്‍ എന്നിവരും സെമിനാരിയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്പ്പെടെയുമുള്ളവരാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലും പ്രാര്‍ത്ഥന നടത്തിയതിന് സിലോണ്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്‍ അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.