പുനലൂരില്‍ പോലീസ് വാഹനം തടഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ വൃദ്ധനെ തോളിലേറ്റി നടന്ന് മകന്‍; വീഡിയോ

പുനലൂരില് പോലീസ് വാഹനം തടഞ്ഞതിനെത്തുടര്ന്ന് ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്ത വൃദ്ധനെ തോളില് ചുമന്ന് മകന്.
 

പുനലൂര്‍: പുനലൂരില്‍ പോലീസ് വാഹനം തടഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വൃദ്ധനെ തോളില്‍ ചുമന്ന് മകന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡിസ്ചാര്‍ജ് ചെയ്ത പിതാവിനെ വീട്ടിലെത്തിക്കാനായി മകന്‍ കൊണ്ടുവന്ന ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നു. ഓട്ടോ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിയാതെ വന്നതോടെ മകന്‍ ആശുപത്രിയിലെത്തി പിതാവിനെ തോളിലേറ്റി അര കിലോമീറ്ററോളം നടന്നു.

കുളത്തൂപ്പുഴ സ്വദേശിയായ 65കാരനെയാണ് മകന്‍ തോളിലേറ്റി നടന്നത്. നാല് ദിവസം മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായ ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുളത്തൂപ്പുഴയില്‍ നിന്ന് ഓട്ടോയുമായി എത്തിയ മകനെ പരിശോധന നടത്തുകയായിരുന്ന പോലീസ് തടഞ്ഞു. ഇതോടെ സമീപത്ത് വാഹനം നിര്‍ത്തിയ ശേഷം മകന്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

കൈവശം മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് വാഹനം തടഞ്ഞതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പുനലൂരില്‍ ഇന്നുണ്ടായ തിരക്കിനെത്തുടര്‍ന്നാണ് വാഹനങ്ങള്‍ തടഞ്ഞതെന്നും പോലീസ് പറഞ്ഞു.

വീഡിയോ കാണാം

ഇന്ന് പുനലൂരിൽ പെട്ടെന്ന് ഉണ്ടായ തിരക്കിൽ പോലീസ് വാഹനം തടഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും അച്ഛനെയും തോളിലേറ്റി മകൻ നടന്നു വരുന്നു..

Posted by Punalur പുനലൂര്‍ on Wednesday, April 15, 2020