രാമജന്മഭൂമി ട്രസ്റ്റ് തലവന് കോവിഡ്; ശിലാസ്ഥാപനത്തില്‍ നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്തു

രാമജന്മഭൂമി ട്രസ്റ്റ് തലവന് നൃത്യ ഗോപാല് ദാസിന് കോവിഡ് സ്ഥിരീകരിച്ചു.
 

ലഖ്‌നൗ: രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച അയോധ്യയില്‍ നടന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൃത്യഗോപാല്‍ ദാസിന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. ശിലാസ്ഥാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അയോധ്യയിലെ ഭൂമിപൂജയ്ക്കും ശിലാസ്ഥാപനത്തിനും ശേഷം നടന്ന ചടങ്ങില്‍ സ്റ്റേജിലുണ്ടായിരുന്ന 5 പേരില്‍ ഒരാളായിരുന്നു ട്രസ്റ്റ് തലവനായ നൃത്യ ഗോപാല്‍ ദാസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരായിരുന്നു പ്രധാനമന്ത്രിയെ കൂടാതെ വേദിയിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍.