ഫോണ്‍വിളി ആരോപണം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന; ആരോപണങ്ങള്‍ തള്ളി ജയിലധികൃതര്‍

ചന്ദ്രബോസ് വധക്കേസില് ജയിലില് കഴിയുന്ന നിസാം സഹോദരന്മാരെ ഫോണില് വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പരാതിയെത്തുടര്ന്ന് ജയിലില് പരിശോധന. നിസാമിനെ പാര്്പ്പിച്ചിരിക്കുന്ന പത്താം ബ്ലോക്കിലാണ് പരിശോധന നടത്തിയത്. സംഭവത്തില് വിശദമായ റിപ്പോര്ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല് ആരോപണങ്ങള് ജയിലധികൃതര് തള്ളി.
 

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാം സഹോദരന്‍മാരെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയെത്തുടര്‍ന്ന് ജയിലില്‍ പരിശോധന. നിസാമിനെ പാര്‍്പ്പിച്ചിരിക്കുന്ന പത്താം ബ്ലോക്കിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ജയിലധികൃതര്‍ തള്ളി.

പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ജയിലിലെ ഫോണില്‍ നിന്നു മാത്രമാണ് നിസാം സംസാരിക്കാറുളളതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബംഗളൂരുവില്‍ വെച്ച് ഫോണില്‍ സംസാരിച്ചതായി നിസാം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ മേധാവി അനില്‍കാന്തിനോട് മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

നിസാം എല്ലാ ദിവസവും ഫോണ്‍ വിളിക്കാറുണ്ടെന്നും രണ്ടു നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 9746576553, 8769731302 എന്നീ നമ്പരുകളാണ് ഉപയോഗിക്കുന്നത്. ഇവ കണ്ണൂര്‍ ജയില്‍ ടവര്‍ പരിധിയിലാണെന്നും വ്യക്തമായിട്ടുണ്ട്. രണ്ടു തടവുകാരുടെ പേരിലുള്ള നമ്പറുകളാണ് ഇവയെന്നും വിവരമുണ്ട്.