എം.ശിവശങ്കറിനെ ചുമതലയില്‍ നിന്ന് മാറ്റി; നടപടി സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍

എം. ശിവശങ്കര് ഐഎഎസിനെ ചുമതലയില് നിന്ന് മാറ്റി
 

തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെ ചുമതലയില്‍ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ സെക്രട്ടറി ചുമതലയില്‍ നിന്നാണ് നീക്കിയത്. സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ നിയമനം നല്‍കിയതിലാണ് നടപടിയെടുത്തിരിക്കുന്നത്. മിര്‍ മുഹമ്മദ് ഐഎഎസിന് പകരം ചുമതല നല്‍കി. എന്നാല്‍ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയിട്ടില്ല.

മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയും ഡിജിപിയുമായി കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് കേസില്‍ രണ്ട് തവണ ചോദ്യം ചെയ്തയാള്‍ക്ക് ഐടി വകുപ്പില്‍ നിയമനം നല്‍കിയതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. താന്‍ അറിഞ്ഞുകൊണ്ടുള്ള നിയമനമല്ലെന്നായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.