കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങള്‍; മരണസംഖ്യ 46 ആയി

കവളപ്പാറയില് ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങള്
 

മലപ്പുറം: കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങള്‍. ഇതോടെ മരണസംഖ്യ 46 ആയി ഉയര്‍ന്നു. അതേസമയം ഹൈദരാബാദില്‍ നിന്ന് എത്തിച്ച ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ലെന്നാണ് വിവരം. മണ്ണിലെ വെള്ളതിന്റെ സാന്നിധ്യം മൂലം റഡാര്‍ തരംഗങ്ങള്‍ക്ക് മണ്ണിനടിയിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചു.

കവളപ്പാറയില്‍ ഇന്ന് പെയ്ത മഴയും ശക്തമായ കാറ്റും മൂലം തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി നടന്നു. ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതോടെ സംസ്ഥാനത്ത് ഉരുള്‍പൊട്ടലിലും പ്രളയക്കെടുതിയിലും മരിച്ചവരുടെ എണ്ണം 128 ആയി.

കവളപ്പാറയില്‍ നിന്ന് ഇനി 13 പേരെക്കൂടി കണ്ടെത്താനുണ്ട്. പുത്തുമലയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഇനി 6 പേരെയാണ് കണ്ടെത്താനുള്ളത്.