അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോഗതി

അണലിയുടെ കടിയേറ്റ് ചികിത്സയില് കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി.
 

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ അപകടനില തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത്

കല്ലേറത്ത് ഒരു വീട്ടില്‍ നിന്നും പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കിയ അണലിയെ നാട്ടുകാരുടെ ആവശ്യ പ്രകാരം പുറത്തെടുത്തപ്പോഴായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് കൈവശമുണ്ടായിരുന്ന മരുന്ന് ഉപയോഗിച്ച് പ്രഥമ ശുശ്രൂഷ നടത്തിയ ശേഷം ആശുപത്രിയില്‍ എത്തുകയായിരുന്നു.