പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ ഹാന്‍ഡ് ബാഗ് പിടിച്ചുപറിച്ച് മോഷ്ടാക്കള്‍ കടന്നു

പ്രധാനമന്ത്രിയുടെ അനന്തരവളുടെ ഹാന്ഡ് ബാഗ് മോഷ്ടാക്കള് തട്ടിയെടുത്തു!
 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അനന്തരവളുടെ ഹാന്‍ഡ് ബാഗ് മോഷ്ടാക്കള്‍ തട്ടിയെടുത്തു! രാവിലെ 7 മണിയോടെ നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈന്‍ പ്രദേശത്താണ് സംഭവം. 40കാരിയായ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കയ്യില്‍ നിന്ന് ബാഗ് തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. പ്രധാനമന്ത്രിയുടെ അനന്തരവളാണ് താനെന്ന് സ്ത്രീ പറഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.

സ്ത്രീയുടെ മടിയിലിരുന്ന ബാഗാണ് പിടിച്ചുപറിക്കാര്‍ കൊണ്ടുപോയത്. ബാഗില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പണവും ഉണ്ടായിരുന്നു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

സിവില്‍ ലൈന്‍സ് പോലീസ് കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് രണ്‍ധാവ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.