വരാപ്പുഴ കസ്റ്റഡി മരണത്തില്‍ തന്നെ കുടുക്കാന്‍ ദിലീപ് കരുക്കള്‍ നീക്കുന്നു; ആരോപണവുമായി എ.വി. ജോര്‍ജ്

വരാപ്പുഴ കസ്റ്റഡി മരണക്കേസില് തന്നെ കുരുക്കാന് നടന് ദീലീപ് ശ്രമങ്ങള് നടത്തുന്നതായി സംശയമുണ്ടെന്ന് ആലുവ റൂറല് എസ്പിയായിരുന്ന എ.വി ജോര്ജ്. കേരളശബ്ദത്തിന് നല്കിയ അഭിമുഖത്തിലാണ് എ.വി. ജോര്ജ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില് അന്വേഷണസംഘത്തെ നയിച്ച തന്നോട് ദിലീപിനുള്ള വൈരാഗ്യമായിരിക്കാം ഈ ഇടപെടലിന് കാരണമെന്ന് പരോക്ഷമായി എ.വി. ജോര്ജ് സൂചിപ്പിക്കുന്നു.
 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ കുരുക്കാന്‍ നടന്‍ ദീലീപ് ശ്രമങ്ങള്‍ നടത്തുന്നതായി സംശയമുണ്ടെന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജ്. കേരളശബ്ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എ.വി. ജോര്‍ജ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തെ നയിച്ച തന്നോട് ദിലീപിനുള്ള വൈരാഗ്യമായിരിക്കാം ഈ ഇടപെടലിന് കാരണമെന്ന് പരോക്ഷമായി എ.വി. ജോര്‍ജ് സൂചിപ്പിക്കുന്നു.

രാഷ്ട്രീയക്കാരല്ലാത്ത ബാഹ്യ ശക്തികളുടെ ഇടപെടല്‍ വരാപ്പുഴ കസ്റ്റഡി കൊലയുമായി നടക്കുന്നതായി എ.വി. ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദിലീപാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്നും കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും ജോര്‍ജ് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചില സൂചനകള്‍ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പിക്കെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ആക്രമണത്തിനിരയായ കേസിലെ നിര്‍ണായകമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് എ.വി. ജോര്‍ജ്. എസ്പിയുടെ ആരോപണത്തില്‍ ദിലീപ് പ്രതികരിച്ചിട്ടില്ല.