സാമ്പത്തിക പ്രതിസന്ധി: പരിഹാരമാർഗങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഭരണച്ചെലവ് കുറക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളാണ് പരിഗണനയിൽ. ഭൂമിയുടെ ന്യായവില വർധന, കുടിശ്ശിക പിരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കാതിരിക്കൽ, അധിക തസ്തികകൾ വെട്ടിക്കുറക്കൽ തുടങ്ങിയ നടപടികൾ മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.
 

തിരുവനന്തപുരം:സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഭരണച്ചെലവ് കുറക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള നടപടികളാണ് പരിഗണനയിൽ. ഭൂമിയുടെ ന്യായവില വർധന, കുടിശ്ശിക പിരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കാതിരിക്കൽ, അധിക തസ്തികകൾ വെട്ടിക്കുറക്കൽ തുടങ്ങിയ നടപടികൾ മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. വരവും ചെലവും തമ്മിലുള്ള അന്തരം വർധിച്ച് സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടയിലാണ് പ്രതിസന്ധി മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നത്.

ധനകാര്യസെക്രട്ടറി അവതരിപ്പിക്കുന്ന പ്രത്യേകപദ്ധതി മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും. ഓട്ടോ ടാക്‌സി നിരക്ക് വർദ്ധനവ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. നിരക്ക് വർദ്ധന ശുപാർശ ചെയ്തുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടാണ് മന്ത്രിസഭ പരിഗണിക്കുക. ഓട്ടോയുടെ മിനിമം നിരക്ക് 15-ൽ നിന്ന് 20 ആയും, സാധാരണ ടാക്‌സിയുടെ മിനിമം നിരക്ക് 100-ൽ നിന്നും 200 ആയും വർദ്ധിപ്പിക്കണം എന്ന ശുപാർശയാണ് ജസ്റ്റിസ് രാമചന്ദ്രൻ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.