സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വര്ദ്ധിപ്പിച്ചു. മൂന്നു ശതമാനം വര്ദ്ധനയാണ് വരുത്തിയത്. കഴിഞ്ഞ വര്ഷം ജൂലൈ മുതല് മുന്കാല പ്രാബല്യത്തോടെയാണ് വര്ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലെ ശമ്പളത്തിനൊപ്പം വര്ദ്ധിപ്പിച്ച ക്ഷാമബത്ത നല്കും.
 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. മൂന്നു ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലെ ശമ്പളത്തിനൊപ്പം വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നല്‍കും.

പെന്‍ഷന്‍കാരുടെ ക്ഷാമബത്ത നേരിട്ടു നല്‍കും. മറ്റുള്ളവരുടെ കുടിശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനാണ് നിര്‍ദേശം. ഇതോടെ ക്ഷാമബത്താ നിരക്ക് 12 ശതമാനമായാണ് ഉയരുന്നത്. 86.07 കോടിരൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ പ്രതിമാസം സര്‍ക്കാരിന് ഉണ്ടാകുന്നത്. പ്രതിവര്‍ഷ ബാധ്യ 1032.84 കോടിയാണെന്നും ധനവകുപ്പ് വ്യക്തമാക്കി.