ശ്രീജേഷിന് സർക്കാർ ജോലി; ടിന്റുവിനും ദീപികയ്ക്കും പാരിതോഷികം

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാകൾക്ക് പാരിതോഷികം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റൻ പി.ആർ ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാകൾക്ക് പാരിതോഷികം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റൻ പി.ആർ ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ഡി ഇ ഒ തസ്തികയിലാകും ശ്രീജേഷിന് ജോലി നൽകുകയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

റിലേയിൽ സ്വർണവും 800 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയ ടിന്റു ലുക്കയ്ക്ക് 25 ലക്ഷവും സ്‌ക്വാഷിൽ മെഡൽ നേടിയ ദീപിക പളളിക്കലിന് 17.5 ലക്ഷവും പാരിതോഷികം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം ശ്രീജേഷിനെ സന്ദർശിച്ച മുഖ്യമന്ത്രി, ഹോക്കി താരത്തിന് സർക്കാർ ജോലി നൽകുമെന്ന് അറിയിച്ചിരുന്നു.