ഉമ്മൻചാണ്ടിക്കെതിരെ സോളാർ കമ്മീഷനിൽ മൊഴി

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ മുമ്പാകെ മൊഴി. മുഖ്യമന്ത്രി നേരിട്ട് കോടികൾ ആവശ്യപ്പെട്ടുവെന്ന് ബംഗളൂരുവിലെ വ്യവാസായി എം.കെ കുരുവിളയാണ് കമ്മീഷന് മുമ്പാകെ മൊഴി നൽകിയത്.
 
കൊച്ചി:

ഉമ്മൻചാണ്ടിയുമായി നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. വിശദമായി ചർച്ച ചെയ്യാൻ രണ്ട് മൊബൈൽ നമ്പറും മുഖ്യമന്ത്രി നൽകിയിരുന്നുവെന്നും അത് സലീംരാജിന്റെ നമ്പറാണെന്നും മൊഴിയിൽ പറയുന്നു.