എം.ടി.രമേശിന് മറുപടി; വിമര്‍ശനങ്ങള്‍ താന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുരേന്ദ്രന്‍; വീഡിയോ

സ്പ്രിംക്ലര് വിഷയത്തില് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയ എം.ടി.രമേശിന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മറുപടി.
 

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിഷയത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയ എം.ടി.രമേശിന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മറുപടി. വിമര്‍ശനങ്ങള്‍ താന്‍ ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കപ്പെട്ടേക്കാം. ഇങ്ങനെ തള്ളിയാല്‍ അത് ഈ കേസിനെ ഏതു വിധത്തിലായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കരാര്‍ റദ്ദാക്കണമെന്നും ഡേറ്റ സുരക്ഷിതമാക്കണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരാറില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യമെന്നായിരുന്നു എം.ടി.രമേശ് ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്.

വിഷയത്തില്‍ ബിജെപി ഘടകത്തിലെ ഭിന്നത കൂടി പുറത്തു വന്ന പരാമര്‍ശമാണ് രമേശ് നടത്തിയത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ രാജ്യത്ത് സിബിഐക്കും എന്‍ഐഎക്കും മാത്രമാണ് ശേഷിയുള്ളതെന്നും രമേശ് പറഞ്ഞിരുന്നു.

വീഡിയോ കാണാം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു – തത്സമയം

Posted by K Surendran on Thursday, April 23, 2020