അമ്പലപ്പുഴയില്‍ മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്; കുട്ടിയുടെ ജനനനേന്ദ്രിയത്തിന് പരിക്ക്
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസുള്ള ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്. മര്‍ദ്ദനത്തില്‍ ജനനേന്ദ്രിയത്തിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്കുട്ടക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. വൈശാഖ് കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടി അവശനിലയിലാവുകയായിരുന്നു.
ശനിയാഴ്ച വീട്ടിലെത്തിയ വാര്‍ഡ് മെംബറും നാട്ടുകാരും കുട്ടിയെ പരിശോധിച്ചതോടെയാണ് ഗുരുതരാവസ്ഥ മനസിലായത്. ഇതേത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് വൈശാഖിനെ പോലീസില്‍ ഏല്പിച്ചത്.