മാണിയെ അറസ്റ്റു ചെയ്യണമെന്ന് വി.എസ്

ബാർ കോഴ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മന്ത്രി കെ.എം മാണിയെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.
 


തിരുവനന്തപുരം: ബാർ കോഴ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മന്ത്രി കെ.എം മാണിയെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന വെളിപ്പെടുത്തൽ, ലഭിച്ച കോഴപ്പണം ഭീമമാണെന്ന സൂചനയാണ് നൽകുന്നതെന്നും മാണി രാജിവയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മാണിക്കെതിരായ ആരോപണം പി.സി ജോർജ്ജും ആർ.ബാലകൃഷ്ണ പിള്ളയും സ്ഥിരീകരിച്ചതാണെന്നും ഉമ്മൻചാണ്ടി മന്ത്രിസഭ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും വി.എസ് ആരോപിച്ചു. കേസിൽ ആരോപണവിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു.