യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് തെറ്റായിരുന്നുവെന്ന് പന്ന്യൻ

ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇടതുപാർട്ടികളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന പ്രസിഡന്റ് പന്ന്യൻ രവീന്ദ്രൻ. ഇടതുപാർട്ടികൾക്ക് പറ്റിയ തന്ത്രപരമായ പിശകാണ് ഇതെന്നും പിന്തുണ പിൻവലിച്ചതിന്റെ കാരണം വ്യക്തമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
 
തൃശൂർ:

ഇടതുപക്ഷം കേന്ദ്രത്തിൽ ഉണ്ടായിരുന്നെങ്കിൽ വർഗീയ ശക്തികൾ അധികാരത്തിൽ വരില്ലായിരുന്നു. ഒന്നാം യു.പി.എ സർക്കാരിന്റെ പല നല്ല പദ്ധതികളുടെയും പിന്നിൽ ഇടതുപക്ഷം ഉണ്ടായിരുന്നു. എന്നാൽ അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയത് വലിയ വീഴ്ചയാണ്. അതു കൊണ്ടാണ് ലോക്‌സഭയിൽ നാമമാത്രമായ സീറ്റുകളിൽ ഇടതുപക്ഷം ഒതുങ്ങിപ്പോയതെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.