സ്ത്രീകൾ ജീൻസ് ധരിക്കരുത്: യേശുദാസ്

സ്ത്രീകൾ ജീൻസ് ധരിക്കരുതെന്ന് ഗായകൻ കെ.ജെ യേശുദാസ്്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെയ്ക്കണമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുന്നാൾ സംഗീത കോളജിൽ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കവെയാണ്് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 

തിരുവനന്തപുരം: സ്ത്രീകൾ ജീൻസ് ധരിക്കരുതെന്ന് ഗായകൻ കെ.ജെ യേശുദാസ്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെയ്ക്കണമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുന്നാൾ സംഗീത കോളജിൽ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കവെയാണ്് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരിക്കലും സ്ത്രീ പുരുഷനെപോലെ ആകാൻ ശ്രമിക്കരുത്. മറച്ചുവെക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകർഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യോശുദാസിന്റെ പരാമർശങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പ്രതിഷേധിച്ചു.

യേശുദാസ് നടത്തിയത് തരംതാഴ്ന്ന പരാമർശമെന്ന് ടി എൻ സീമ എം.പി പ്രതികരിച്ചു. അങ്ങേയറ്റം അപരിഷ്‌കൃതമായ പ്രസ്താവനയാണ് യേശുദാസിന്റേതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ വ്യക്തമാക്കി.