സബ് കളക്ടറെ അപമാനിച്ച സംഭവം; എസ്. രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ദേവികുളം സബ് കളക്ടര് ഡോ. രേണുരാജിനെ അപമാനിക്കുന്ന തരത്തില് സംസാരിച്ച എസ്. രാജേന്ദ്രന് എം.എല്.എക്കെതിരെ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പത്രമാധ്യമങ്ങളില് വന്നിരിക്കുന്ന വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. വിഷയത്തില് എം.എല്.എയോട് ഉടന് കമ്മീഷന് വിശദീകരണം തേടുമെന്നാണ് റിപ്പോര്ട്ടുകള്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് കെട്ടിടം പണിയാന് തുനിഞ്ഞ നടപടിക്ക് സ്റ്റോപ്പ് മെമ്മോ നല്കിയ കളക്ടറുടെ നടപടിയാണ് എം.എല്.എയെ ചൊടിപ്പിച്ചത്.
 

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്രമാധ്യമങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. വിഷയത്തില്‍ എം.എല്‍.എയോട് ഉടന്‍ കമ്മീഷന്‍ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് കെട്ടിടം പണിയാന്‍ തുനിഞ്ഞ നടപടിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ കളക്ടറുടെ നടപടിയാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ രേണുരാജിനെതിരെ കടുത്ത ആക്ഷേപവുമായി എസ്. രാജേന്ദ്രന്‍ രംഗത്ത് വന്നു. ‘ ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ ‘ എന്നായിരുന്നു നിര്‍മ്മാണം തടയാനെത്തിയവരോട് രാജേന്ദ്രന്‍ പ്രതികരിച്ചത്. ഇക്കാര്യം വിവാദമായതോടെ ഖേദപ്രകടനവുമായി അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.

തന്റെ വാക്കുകള്‍ സ്ത്രീ സമൂഹത്തെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ല. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു ഡിപാര്‍ട്ട്‌മെന്റിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.