കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ പ്രതികളെ തിരിച്ചറിഞ്ഞു

സുഹൃത്തുക്കള്ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര് കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു.
 

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇവര്‍ കൊല നടത്താന്‍ ഉപയോഗിച്ച കാര്‍ കിളിമാനൂരില്‍ വെച്ച് പോലീസ് കണ്ടെടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ തിരുവനന്തപുരത്തേക്ക് കടന്നതായിട്ടാണ് സൂചന. അന്വേഷണം ഊര്‍ജിതമാക്കയതായി പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ കായംകുളം ഹൈവേ പാലസിന് സമീപത്തുവെച്ച് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ബാറിനുള്ളില്‍ വെച്ച് ഷമീറുമായി ചിലര്‍ വഴക്കടിച്ചിരുന്നു. ഇവരാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.