യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ചു.
 


തിരുവനന്തപുരം:
മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ചു.

തുടർന്ന് പ്രവർത്തകർ കല്ലേറ് നടത്തിയതോടെ പോലീസ് ലാത്തി വീശുകയും ചെയ്തു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചേതോടെ പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.