ആകാശത്ത് തീഗോളം; ഉൽക്കാ പതനമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആകാശത്ത് തീഗോളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. എറണാകുളം ജില്ലയിലെ പറവൂർ, പാലാരിവട്ടം, കൊച്ചി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് ആകാശത്ത് തീഗോളം കണ്ടത്.
 


കൊച്ചി:
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആകാശത്ത് തീഗോളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. എറണാകുളം ജില്ലയിലെ പറവൂർ, പാലാരിവട്ടം, കൊച്ചി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് ആകാശത്ത് തീഗോളം കണ്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ചില സ്ഥലങ്ങളിൽ ഭൂമിചലനം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ ഭൂചലനമുണ്ടായിട്ടില്ലെന്നും ഉൽക്കാ പതനമാകാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ സേന അതോറിറ്റി അറിയിച്ചു.

കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തീഗോളം കണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആകാശത്ത് തീഗോളം കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാൻ ദുരന്ത നിവാരണ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. സംഭവത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഗ്‌നിഗോളത്തിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ കണ്ടെത്തിയാൽ അവയിൽ കൈകൊണ്ട് തൊടരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നൽകി. അവശിഷ്ടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 0471-2331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം.