എന്‍ഡിഎ-നോ ഡേറ്റ അവൈലബിള്‍; കേന്ദ്രസര്‍ക്കാരിന് ശശി തരൂരിന്റെ പരിഹാസം

കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും കര്ഷക ആത്മഹത്യയിലും വിവരങ്ങള് ലഭ്യമല്ലെന്ന് അറിയിച്ച കേന്ദ്രസര്ക്കാരിനെ പരിഹസിച്ച് ശശി തരൂര്.
 

കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും കര്‍ഷക ആത്മഹത്യയിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍. എന്‍ഡിഎ എന്നാല്‍ നോ ഡേറ്റ അവൈലബിള്‍ എന്നാണെന്ന് തരൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും കര്‍ഷക ആത്മഹത്യയെ കുറിച്ചും വിവരമില്ല. സാമ്പത്തിക ഉത്തേജനത്തില്‍ തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളില്‍ ദുരൂഹത, ജിഡിപി വളര്‍ച്ച സംബന്ധിച്ച് വ്യക്തമല്ലാത്ത വിവരങ്ങള്‍. ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്നതിന് പുതിയ അര്‍ത്ഥം നല്‍കുകയാണെന്ന് തരൂര്‍ പറയുന്നു.

ദി നെയിം ചേഞ്ചേഴ്‌സ് എന്നാണ് സര്‍ക്കാരിനെ തരൂര്‍ വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗണില്‍ പലായനത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമോ എന്ന ചോദ്യത്തിന് കുടിയേറ്റ തൊഴിലാളികളുടെ വിവരം ഇല്ലെന്നായിരുന്നു കേന്ദ്രം നല്‍കിയ മറുപടി. കോവിഡ് ബാധിച്ച് എത്ര ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മരിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നാണ് വിശദീകരണം.

രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍, ആത്മഹത്യ ചെയ്ത കര്‍ഷകര്‍ തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.