എസ്എസ്എല്‍സി വിജയശതമാനം 98.82; എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരില്‍ വര്‍ദ്ധന

സംസ്ഥാനത്തെ എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു.
 

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ 0.71 ശതതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 41,906 കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 4572 പേരുടെ വര്‍ദ്ധനയാണ് ഇതിലുണ്ടായത്.

എസ്എസ്എല്‍സി ഫലം ഈ ലിങ്കുകളില്‍ അറിയാം

42292 പേരാണ് എസ്എസ്എല്‍സി റെഗുലര്‍ പരീക്ഷയെഴുതിയത്. 417101 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി. 1771 വിദ്യാര്‍ത്ഥികളാണ് പ്രൈവറ്റായി പരീക്ഷയെഴുതിയത്. ഇവരില്‍ 1356 ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ആണ് വിജയശതമാനം. പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല. 99.71 ശതമാനമാണ് പത്തനംതിട്ട നേടിയത്. വയനാടിനാണ് വിജയശതമാനം ഏറ്റവും കുറവ്. 95.04 ശതമാനം.

എസ്എസ്എല്‍സി ഫലം ഈ ലിങ്കുകളില്‍ അറിയാം

കുട്ടനാട് ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. നൂറ് ശതമാനം വിജയം കുട്ടനാട് നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 2736 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഗള്‍ഫില്‍ 9 പരീക്ഷാ കേന്ദ്രങ്ങളിലായി 597 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇവരില്‍ 587 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.32 ആണ് വിജയ ശതമാനം.

എസ്എസ്എല്‍സി ഫലം ഈ ലിങ്കുകളില്‍ അറിയാം

സേ പരീക്ഷാ തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പരമാവധി മൂന്ന് പരീക്ഷകള്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. കോവിഡ് പശ്ചാത്തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷക്കൊപ്പം റെഗുലര്‍ ആയി പരീക്ഷയെഴുതാന്‍ അവസരം നല്‍കും.