കൊടിമരത്തിന് കേട് വരുത്തിയ സംഭവം; മൂന്ന് പേര് ദ്രാവകം ഒഴിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു
ശബരിമലയിലെ കൊടിമരത്തിന് കീഴില്‍ മൂന്ന് പേര് ദ്രാവകം ഒഴിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ മുഖം വ്യക്തമല്ല. രണ്ടുപേര്‍ എന്തോ ഒഴിക്കുന്നതും ഒരാള്‍ കുപ്പി അടക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
Jun 25, 2017, 16:28 IST
പത്തനംതിട്ട: ശബരിമലയിലെ കൊടിമരത്തിന് കീഴില്‍ മൂന്ന് പേര് ദ്രാവകം ഒഴിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇവരുടെ മുഖം വ്യക്തമല്ല. രണ്ടുപേര്‍ എന്തോ ഒഴിക്കുന്നതും ഒരാള്‍ കുപ്പി അടക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഭക്തര്‍ക്ക് ഇന്ന് കൊടിമരത്തില്‍ സ്വര്‍ണ്ണം സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നതിനാല്‍ എന്താണ് ഇവര്‍ ഇടുന്നതെന്ന് വ്യക്തമല്ല. തത്വമസി എന്ന് എഴുതിയിരിക്കുന്ന സ്ഥലതതുള്ള ക്യാമറയിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.
മാതൃഭൂമി സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ കാണാം