തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തോമസ് ചാണ്ടിയുടെ രാജി വിഷയത്തില് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. എല്ഡിഎഫ് യോഗത്തില് തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്. രാജിക്കാര്യത്തില് കൂടുതല് സമയം വേണമെന്ന് എന്സിപി യോഗത്തില് ആവശ്യപ്പെട്ടുവെന്നാണ് വിവരം. രാജി വേണമെന്ന നിലപാടില് സിപിഐ ഉറച്ചു നിന്നു. യോഗത്തില് സംതൃപ്തിയുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞത്.
 

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്. രാജിക്കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. രാജി വേണമെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നു. രാജി അനിവാര്യമാണെന്നും രാജിയില്ലെങ്കില്‍ അത് പരസ്യമാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

യോഗത്തില്‍ സംതൃപ്തിയുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം രാജി എന്‍സിപി തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. രാജി ആവശ്യപ്പെടുന്നത് എന്‍സിപിക്ക് ദോഷം ചെയ്യുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്‍സിപി നേതൃയോഗം വരെ കാത്തിരിക്കാനാണ് തീരുമാനം. ചൊവ്വാഴ്ചയാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്.