സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര് വിദേശത്ത് നിന്നെത്തിയവരാണ്. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ 6 പേര്‍ക്ക് വീതവും ഒമാനില്‍ നിന്നെത്തിയ 2 പേര്‍ക്കും സൗദി അറേബ്യ, ഖത്തര്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 31 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1 എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. പാലക്കാട് 2 പേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. പാലക്കാട് രോഗം ബാധിച്ച ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
ചികിത്സയിലായിരുന്ന 10 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ഉള്‍പ്പെടെ 4 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 575 പേര് കോവിഡ് മുക്തരായെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.