ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് സ്റ്റണ്ട്മാന് ദാരുണാന്ത്യം

വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ വച്ചായിരുന്നു ചിത്രീകരണം.
 

സിനിമാ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് (മോഹൻരാജ്) ദാരുണാന്ത്യം. പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ കാർ സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടം നടന്നത്. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വണ്ടി മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ വച്ചായിരുന്നു ചിത്രീകരണം.

അപകടത്തെ തുടർന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു. സര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.